Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Project Expo

ദേ​ശീ​യ​ത​ല പ്രോ​ജ​ക്‌ട് എ​ക്‌​സ്‌​പോ: മ​രി​യ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ഒ​ന്നാം സ്ഥാ​നം

വാ​​​ഴ​​​ക്കു​​​ളം: വി​​​ശ്വ​​​ജ്യോ​​​തി എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ന്‍റെ രജത‍ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ദേ​​​ശീ​​​യ​​​ത​​​ല പ്രോ​​​ജ​​​ക്ട് എ​​​ക്‌​​​സ്‌​​​പോ​​​യും മ​​​ത്സ​​​ര​​​വും സ​​​മാ​​​പി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​രി​​​യ​​​ന്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ്, പു​​​ത്ത​​​ന്‍​കു​​​രി​​​ശ് മു​​​ത്തൂ​​​റ്റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നി​​​വ​​​ യ​​​ഥാ​​​ക്ര​​​മം ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ങ്ങ​​​ള്‍ നേ​​​ടി.

സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 45 പ്രോ​​​ജ​​​ക്ടു​​​ക​​​ള്‍ എ​​​ക്‌​​​സ്‌​​​പോ​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

ക​​​ണ്‍​വെ​​​ര്‍​ട്ട​​​ബി​​​ള്‍ വീ​​​ല്‍ ചെ​​​യ​​​ര്‍ കം ​​​ബെ​​​ഡ്, കൃ​​​ഷി ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​ക​​​രി​​​ക്കു​​​ന്ന നൂ​​​ത​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ര്‍​ട്ടി​​​ഫി​​​ഷ​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​നം തു​​​ട​​​ങ്ങി​​​യ​​​വ ശ്ര​​​ദ്ധേ​​​യ​​​മാ​​​യി​​​രു​​​ന്നു. മ​​​ത്സ​​​രവി​​​ജ​​​യി​​​ക​​​ള്‍​ക്ക് കോ​​​ള​​​ജ് മാ​​​നേ​​​ജ​​​ര്‍ മോ​​​ണ്‍. പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ല്‍ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കി.

Latest News

Corehub Up